ലുക്ക്
അപ്പ് ഫങ്ഷന്‍ വര്‍ഗീകരണത്തിന്
Data form ഉപയോഗിച്ച്
നാം നിര്‍മ്മിച്ച പട്ടികയില്‍
പുതുതായി BMI എന്നും
Comment എന്നും രണ്ട്
തലകെട്ടുകള്‍ കൂടി നല്‍കുക
. ഇതില്‍ BMI എന്ന
ബോഡി മാസ് ഇന്‍ഡക്സ് നമുക്ക്
സൂത്രവാക്യം ഉപയോഗിച്ച്
കണ്ട് പിടിക്കാം. ഇതിനായി
ഉള്ള സൂത്രവാക്യം Weight/(Height
X Height) എന്നതാണ്.
ഇവിടെ Weight കിലോ
ഗ്രാമിലും Height മീറ്ററിലും
ആയിരിക്കണം.
ഉത്തരം
കിട്ടേണ്ട ഒന്നാമത്തെ സെല്ലില്‍
ക്ലിക്ക് ചെയ്തതിനുശേഷം =
ചിഹ്നത്തില്‍
അമര്‍ത്തുക. അടുത്തതായി
Weight കോളത്തിലെ
അദ്യ സെല്ലില്‍ ക്ലിക്ക്
ചെയ്യുക ഇനി / ചിഹ്നത്തിനുശേഷം
ബ്രാക്കറ്റിനകത്ത് Height
കോളത്തിലെ അദ്യ
സെല്ലില്‍ ക്ലിക്ക് ചെയ്യുക.
* ന് ശേഷം കോളത്തിലെ
അദ്യ സെല്ലില്‍ വീണ്ടും
ക്ലിക്ക് ചെയ്യുക. ബ്രാക്കറ്റ്
Close ചെയ്യുക.
Enter കി
അമര്‍ത്തുന്നതോടെ BMI എന്ന
സെല്ലിലെ ഒന്നാമത്തെ കോളത്തില്‍
ഉത്തരം വന്നിരിക്കുന്നത്
കാണാം. ഈ ഉത്തരം
താഴേക്കുള്ള സെല്ലുകളിലേക്ക്
കൂടി ഡ്രാഗ് ചെയ്യുക.
Comment എന്ന
കോളത്തിന് കീഴിലായി BMI
0-18.5 ആണെങ്കില്‍Under
Weight എന്നും,18.5-25
ആണെങ്കില്‍ Normal
എന്നും 25-30
ആണെങ്കില്‍ Over
Weight എന്നും 30 ന്
മുകളില്‍ ആണെങ്കില്‍ Obesity
എന്നും തനിയെ വരുത്തണം
ഇതിനായി ആദ്യം ഈ അളവുകളുള്ള
Range Define ചെയ്യാം .
പട്ടികയില്‍ എവിടെ
എങ്കിലും അടുത്തടുത്ത രണ്ട്
കോളങ്ങളിലായി
- 0Underweight18.4Normal24.9Over Weight29.9Obesity
എന്ന്
ടൈപ്പ് ചെയ്യുക .
ഈ പട്ടിക
സെലെക്ട് ചെയ്ത് Data Menu വിലെ
Range ല്‍ ക്ലിക്ക്
ചെയ്യുക .
ജാലകത്തിലെ Next Button ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
ഉള്ള ജാലകത്തില്‍ Search
Criterion എന്നതിനു
വലതുഭാഗത്തെ Cell Selector ല്‍
ക്ലിക്ക് ചെയ്ത് BMI ലെ
ആദ്യ വിലയില്‍ ക്ലിക്ക്
ചെയ്യുക . Cell Selector Maximise ചെയ്ത്
അടുത്തതായി
Search Vector എന്ന ഭാഗത്ത്
നമ്മള്‍ ആദ്യം Define ചെയ്ത
Range ന്റെ പേരു
നല്‍കുക
ഇപ്പോള്‍ Function Wizard ന്റെ മുകളില്‍ വലുതു വശത്തായി Function Result എന്ന ഭാഗത്ത് BMI ക്ക് അനുസരിച്ചുള്ള Comment വന്നിരിക്കുന്നത് കാണാം . ഇത് സെല്ലിലേക്ക് മാറ്റുന്നതിനായി OK ബട്ടണ്‍ അമര്‍ത്തുക
ഇത് അടുത്ത സെല്ലിലേക്ക് ഡ്രാഗ് ചെയ്ത് എല്ലാ സെല്ലിലേക്കും കമന്റ്സ് മാറ്റാവുന്നതാണ്.